“Snehadeepam – We Care & Share” WhatsApp group നമ്മുടെ നിത്യജീവിതത്തിലെ ആവശ്യങ്ങൾ പങ്ക് വെക്കാനും കണ്ടെത്താനും വേണ്ടി മാത്രമാണ്.

ഈ ഗ്രൂപ്പ് സ്നേഹദീപം ചാരിറ്റബിൾ സൊസൈറ്റി നിയന്ത്രിക്കുന്നതായിരിക്കും.

പരസ്പര പങ്കുവെക്കലിലൂടെ സമൂഹത്തിന് നൻമ ലഭിക്കണം എന്നതാണ് ഇതിലൂടെ സ്നേഹദീപം ലക്ഷ്യം വക്കുന്നത്.

ഈ ഗ്രൂപ്പിലൂടെ നൽകപ്പെടുന്ന വിവരങ്ങൾ തികച്ചും
സൗജന്യമായിരിക്കും.

സാധനങ്ങൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ, ജോലിക്ക് ശ്രമിക്കുന്നതിനോ, പൊതുവായ വിവരങ്ങൾ തിരക്കുന്നതിനോ ഈ ഗ്രൂപ്പ് ഉപയോഗപ്പെടുത്താം.

നിങ്ങളുടെ ആവശ്യങ്ങൾ വിശദ വിവരങ്ങളോടെ നിങ്ങളുടെ മൊബൈൽ നമ്പർ സഹിതം ഗ്രൂപ്പിൽ പങ്കുവെക്കാം. ഈ ഗ്രൂപ്പിൽ ഉള്ള ആർക്കെങ്കിലും സഹായം / വ്യക്തമായ ഉത്തരം നൽകാൻ കഴിയുമെങ്കിൽ ആദ്യത്തെ വ്യക്തിയുമായി ബന്ധപ്പെടാവുന്നതാണ്.

രാഷ്ട്രീയം, മതം, പൊതു / വ്യക്തിപരമായ ആശംസകൾ എന്നിവ ഈ ഗ്രൂപ്പിൽ പങ്കുവെക്കരുത്. അത്തരം സന്ദേശങ്ങൾ ഒഴിവാക്കുകയും അയച്ച വ്യക്തിയെ group admin അറിയിക്കുകയും ചെയ്യും.

തുടർച്ചയായി ഗ്രൂപ്പിൻ്റെ ലക്ഷ്യങ്ങൾക്ക് എതിരായ സന്ദേശങ്ങൾ അയക്കുന്ന വ്യക്തികളെ ഗ്രൂപ്പിൽ നിന്നും admin ഒഴിവാക്കുന്നതായിരിക്കും.

ഗ്രൂപ്പിൽ മെമ്പർമാരെ പുതിയതായി ചേർക്കുന്നത് ഗ്രൂപ്പിൻ്റെ admin മാത്രമായിരിക്കും. മെമ്പർമാർക്ക് ആരെയെങ്കിലും ചേർക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ admin മായി ബന്ധപ്പെടുമല്ലോ (Mob: +91 9446622418).

നിങ്ങൾ ആവശ്യപ്പെട്ട വിവരത്തിന് മറുപടിയായി തെറ്റായ വിവരം ലഭിക്കുകയാണെങ്കിൽ അതിന് സ്നേഹദീപത്തിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുകയില്ല. എങ്കിൽ കൂടി ഇത്തരം സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുന്നതായിരിക്കും.

എല്ലാവർക്കും നന്മകൾ നേർന്നു കൊണ്ട്,

സ്നേഹദീപം ചാരിറ്റബിൾ സൊസൈറ്റി.